കാന്‍ഡി ക്രഷ് റിക്വസ്റ്റുകള്‍ക്ക് മൂക്കുകയറിടാന്‍ ഫേസ്ബുക്ക്

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (17:00 IST)
ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ അയയ്ക്കുന്ന
കാന്‍ഡി ക്രഷ് റിക്വസ്റ്റുകള്‍ക്ക് മുക്ക് കയറിടാന്‍ ഫേസ്ബുക്ക് നടപടി തുടങ്ങി. ഉപയോക്താക്കളില്‍ നിന്നുള്ള നിരന്തരമായ അപേക്ഷകള്‍ പരിഗണിച്ചാണ് ഫേസ്ബുക്കിന്റെ നീക്കം. പലയിടത്തു നിന്നുമുള്ള അഭ്യര്‍ഥന മാനിച്ചാണ് കാന്‍ഡി ക്രഷ് റിക്വസ്റ്റുകള്‍ ലഭിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ഫേസ് ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് പറഞ്ഞു.

ഡല്‍ഹിയില്‍ ഐഐറ്റി വിദ്യാര്‍ഥികളില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. എന്നും അദ്ദേഹം പറഞ്ഞു. 2012 ലാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാന്‍ഡിക്രഷ് എന്ന ഗെയിം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇത് വ്യാപകമായതോടെ പലര്‍ക്കും അസൌകര്യം ആയി. ഫേസ്ബുക്ക് സെറ്റിംഗ്‌സില്‍ വ്യത്യാസം വരുത്തി റിക്വസ്റ്റുകളെ ഒഴിവാക്കാം. എന്നാല്‍ അത് മറ്റ് കാര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ ഉപയോക്താക്കള്‍ നിരന്തരമായി പരാതിപ്പെട്ടിരുന്നു.

നേരത്തെ ഫേസ് ബുക്ക് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തിനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പറയാം എന്ന് അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് ലഭിച്ച മറുപടികളില്‍ അധികവും കാന്‍ഡിക്രഷ് റിക്വസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ സുക്കര്‍ബര്‍ഗിനോട് പറയണം എന്നായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :