സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; രണ്ടാനച്ഛനെ സഹോദരൻ കുത്തിക്കൊന്നു

കൊലപാതക ശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

Last Modified വെള്ളി, 17 മെയ് 2019 (11:30 IST)
ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്റെ സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയത്. കൊലപാതക ശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കുറച്ച് ദിവസങ്ങളായി അമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി പ്രതിക്ക് സംശയം തോന്നിയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയ അമ്മയുടെ ഭര്‍ത്താവിനെ യുവാവ് കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മയുമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :