ബേസില്‍ തമ്പിയുടെ ആ വന്‍ പിഴവ്, അടിച്ചു തകര്‍ത്ത് പന്ത്; പൊട്ടിക്കരഞ്ഞ് ടോം മൂഡി

   Delhi Capitals , IPL , SunRisers Hyderabad , Tom Moody , Tears , ടോം മൂഡി , ഡല്‍ഹി ക്യാപിറ്റല്‍‌സ് , ഹൈദരാബാദ് , ബേസില്‍ തമ്പി
ഹൈദരാബാദ്| Last Modified വ്യാഴം, 9 മെയ് 2019 (14:46 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോല്‍‌വി വഴങ്ങിയതിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി വികാരധീനനായി പൊട്ടിക്കരഞ്ഞു.

മൂഡി വിതുമ്പുന്നതിന്റെയും കരച്ചിലടക്കാനാകാതെ തൂവാല കൊണ്ട് മുഖം മറയ്‌ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ഡല്‍ഹി ഇന്നിംഗ്‌സിന്റെ 18മത് ഓവറിലായിരുന്നു സംഭവം.

ബേസില്‍ തമ്പി എറിഞ്ഞ 18മത് ഓവറില്‍ 18 പന്തില്‍ ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സായിരുന്നു. എന്നാല്‍ ആ ഓവറില്‍ ഋഷഭ് പന്ത് രണ്ടു വീതം സിക്‌സും ഫോറുമാണ് അടിച്ചത്. ഇതോടെ ടോം മൂഡി കരയുകയായിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് ഹൈദരാബാദ് എലിമിനേറ്ററില്‍ തോറ്റു പുറത്തായത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :