കെവി കാമത്ത്, ബ്രിക്സ് ബാങ്ക് അധ്യക്ഷന്‍

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 11 മെയ് 2015 (14:36 IST)
ഐസിഐസിഐ ബാങ്കിന്റെ ചെയര്‍മാനായ കെ.വി കാമത്തിനെ ബ്രിക്‌സ് ബാങ്കിന്റെ അധ്യക്ഷനായി നിയമിച്ചു. ആദ്യ പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശം ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഷാങ്ഹായ് ആസ്ഥാനമായി ബാങ്ക് സ്ഥാപിച്ചത്. 10000 കോടി ഡോളറാണ് പ്രാരംഭമൂലധനം. 4100 കോടിയാണ് ചൈനയുടെ വിഹിതം. ഇന്ത്യയും ബ്രസീസും റഷ്യയും 1800 കോടി ഡോളര്‍ വീതം നിക്ഷേപിക്കും. 500 കോടി ഡോളറാണ് ദക്ഷിണാഫ്രിക്കയുടെ വിഹിതം.

ആഗോള സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും അപ്രമാദിത്വം അവസാനിപ്പിക്കുകയാണ് പുതിയ ബാങ്ക് രൂപവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :