ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 11 മെയ് 2015 (11:54 IST)
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു. പി.സി.ബി തലവനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡാല്‍മിയയും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയര്‍ ഖാന്‍ പറഞ്ഞു. ഡിസംബര്‍ മാസത്തില്‍ യു.എ.ഇയിലായിരിക്കും ആദ്യ മത്സരം നടക്കുക. 5 ഏകദിനങ്ങളും 3 ടെസ്റ്റുകളും 2 ട്വന്റി ട്വന്റി മത്സരങ്ങളും ഇതിലുണ്ടാകും.
2007 നുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി പരമ്പര നടന്നിരുന്നില്ല. 2012 ഡിസംബറില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20കളും കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു.