ബോംബൈ|
aparna shaji|
Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (15:09 IST)
വസ്ത്രധാരണത്തിന്റെ പേരിൽ ബോബൈ ഹൈക്കോടതിയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. ജീൻസ് ധരിച്ച് വന്നതിനെതുടർന്നാണ് വനിതാ മാധ്യമ പ്രവർത്തകരെ ഹൈക്കോടതി വിലക്കിയത്. ജീൻസും ഷർട്ടും ധരിച്ച് വന്നവർ കോടതിയ്ക്ക് പുറത്തു പോകണമെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ നിർദേശിക്കുകയായിരുന്നു.
കോടതിയിൽ ഇടാൻ പറ്റുന്ന വസ്ത്രമല്ല വനിതാ
മാധ്യമ പ്രവർത്തകർ ധരിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. ജീൻസും ഷർട്ടും മാന്യമായ വസ്ത്രമല്ലെന്ന നിഗമനത്തിലായിരുന്നു ജസ്റ്റിസ് മഞ്ജുള. റിപ്പോർട്ടിങ്ങിന് വേണ്ടി എത്തിയ മാധ്യമ പ്രവർത്തകരെയാണ് പുറത്താക്കിയത്.