നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേയ്ക്ക് ഇറച്ചിക്കടകള്‍ തുറക്കരുതെന്ന്: ശിവസേന

നവരാത്രിയോടനുബന്ധിച്ച് ശിവസേന ഇറച്ചിക്കടകള്‍ അടപ്പിക്കുന്നു

AISWARYA| Last Updated: ബുധന്‍, 29 മാര്‍ച്ച് 2017 (12:26 IST)
നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് വ്യാപാരികള്‍ക്ക് ശിവസേനാ പ്രവര്‍ത്തകരുടെ നോട്ടീസ്. ഗുഡ്ഗാവിൽ നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേയ്ക്ക്
കെഎഫ്‌സി അടക്കമുള്ള ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ നവരാത്രിക്ക് ശേഷം ചൊവ്വാഴ്‌ച ദിവസങ്ങളിലും കടകള്‍ തുറക്കരുതെന്നും ശിവസേനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 500 ഇറച്ചിക്കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില പ്രദേശങ്ങളിലെ ഇറച്ചിക്കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 50പേര്‍ വീതമുള്ള സംഘങ്ങളായാണ്
നഗരത്തിലെത്തി കടകള്‍ അടയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. കഴിഞ്ഞ നവരാത്രി കാലത്ത് ചിലര്‍ കടകള്‍ തുറന്നിരുന്നു. അതുകൊണ്ടാണ് ഇത്തവണ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതെന്ന് ശിവസേനാ വക്താവ് ഋതു രാജ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :