ശക്തിമിൽ കൂട്ട ബലാത്സംഗം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, പരോൾ അനുവദിക്കില്ല, ജീവിതാവസാനം വരെ തടവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (15:25 IST)
രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ കൂട്ട ബലാത്സംഗകേസിൽ പ്രതികളുടെ ബോംബെ ഹൈക്കോടതി റദ്ദാക്കി. വിജയ് ജാദവ്,മുഹമ്മദ് കാസിം ബംഗാളി,മുഹമ്മദ് സലീം അൻസാരി എന്നിവരുടെ വധശിക്ഷയാണ് റ്അദ്ദാക്കിയത്. ഇവർ ജീവിതാവസാനം വരെ ജയിലിൽ കഴിയണം.

2013ൽ മുംബൈയിലെ ശക്തിമില്ലിൽ ഫോട്ടോയെടുക്കാനെത്തിയ ജേണലിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിര‌യാക്കിയെന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു ബലാത്സംഗം. അഞ്ച് പേർ പ്രതികളായ കേസിൽ മൂന്ന് പേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. പ്രായപൂർത്തിയാവാത്ത ഒരാളെ ജുവനൈൽ ഹോമിലേക്കും അയച്ചത്.
സമാനമായ മറ്റൊരു കേസിലും പ്രതികളാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചിരുന്നത്.

എന്തുകൊണ്ട് വധശിക്ഷ റദ്ദാക്കിയെന്ന ചോദ്യത്തിന് കോടതിയുടെ മറുപടി ഇങ്ങനെ. സമൂഹമനസാക്ഷിയെ പിടിച്ചുലച്ച കേസാണിത്. ബലാത്സംഗത്തിന് ഇരയാവുന്നയാൾ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയാണ്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. എന്നാൽ സമൂഹത്തിന്റെ മുറവിളി വിധിയെ സ്വാധീൻഇക്കരുത്. ഒരു കേസിൽ വധശിക്ഷ നൽകുന്നതിനുള്ള അടിസ്ഥാനം സമൂഹത്തിന്റെ മുറവിളിയാകരുത്. കോടതി വ്യക്തമാക്കി.

പ്രതികൾ ജീവിതാവസാനം വരെ ജയിലിൽ കഴിയണം. അവർക്ക് പരോളിന് അർഹതയുണ്ടാകില്ല. സമൂഹവുമായി ഇടപഴകുന്നത് കഴിയാനാണ് പരോൾ നിഷേധിക്കുന്നത്,വിധിന്യായത്തിൽ കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :