1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bollywood news

മയക്കുമരുന്ന് കേസ്: ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വസതിയില്‍ റെയ്ഡ്

Bollywood
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വസതിയില്‍ റെയ്ഡ്. താരത്തിന്റെ മുംബെയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ്ത്.
 
താരത്തിന്റെ ഭാര്യ സഹോദരനായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട കേസാണിത്. കര്‍ണാട മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ഇയാള്‍ ഇപ്പോള്‍ ഓളിവിലാണ്. ഇതേ കേസില്‍ നേരത്തേ സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും അറസ്റ്റിലായിരുന്നു.
അടുത്ത ലേഖനം
കൊവിഡ്: ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്