ഇന്‍ഡോര്‍|
Last Modified ബുധന്‍, 14 മെയ് 2014 (11:58 IST)
തന്റെ മൃതദേഹത്തെ പോസ്റ്റ്മോര്‍ട്ടത്തിനയക്കരുതെന്ന് കുറിപ്പെഴുതിയ ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൈത്തണ്ട മുറിച്ചതിനുശേഷം ഫാനില്‍ തൂങ്ങിമരിച്ചു.
ഇന്‍ഡോറിലാണ്
ആത്മഹത്യ നടന്നിരിക്കുന്നത്. ബിടെക് വിദ്യാര്‍ത്ഥിനി സഹോദരന്‍മാര്‍ക്കൊപ്പം ഒരേ മുറിയിലാണ് കിടന്നിരുന്നത്. വര്‍ഷാവസാന പരീക്ഷയ്ക്കുള്ള തിരക്കിലായിരുന്നു പെണ്‍കുട്ടി. ഇതിനായി ഉറക്കമൊഴിഞ്ഞ് പഠിക്കാനായി സഹോദരന്‍മാരുടെ മുറി തെരഞ്ഞെടുത്തത്.
ഏറെ രാത്രിയായപ്പോള്‍ സഹോദരന്മാര്‍ ഉറങ്ങി. ഈ സമയം പെണ്‍കുട്ടി അവസാന കുറിപ്പ് എഴുതി. കുടുംബത്തെയും സഹോദരങ്ങളെയും ഒരുപാട് സ്നേഹിക്കുന്നു, എന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്, ഇത്രയുമായിരുന്നു കുറിപ്പില്‍ എഴുതിയത്.
തുടര്‍ന്ന് കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ച ശേഷം മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു. രാവിലെ സഹോദരന്‍മാര്‍ എഴുന്നേറ്റപ്പോഴാണ് മൃതദേഹം ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കാണാന്‍ സാധിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.