ലിവിംഗ് ടുഗതര്‍ സുഹൃത്തിനെ കൊന്ന് മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു

ന്യൂഡല്‍ഹി| Last Modified ശനി, 10 മെയ് 2014 (14:47 IST)
ലിവിംഗ് ടുഗതര്‍ ബന്ധം കൊലപാതകത്തിലേക്ക് നീണ്ടു. 19കാരിയായ പെണ്‍കുട്ടിയെ ഏറെ നാള്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന യുവാവ് തന്റെ സുഹൃത്തിനോടൊപ്പം കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.

സംഭവം നടക്കുന്നത് സൌത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിന്ദാപുര്‍ പ്രദേശത്താണ്. പ്രതികളിലൊരാളായ മുഹമ്മദ് റഫീഖ് പെണ്‍കുട്ടിയോടൊപ്പം ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി അയല്‍‌വാസിയുമായി പ്രണയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടി മുഹമ്മദ് റഫീഖിനെ അകറ്റി നിര്‍ത്തുകയും താമസം മാറുകയും ചെയ്തു.

എന്നാല്‍ റഫീഖ് പെണ്‍കുട്ടിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് റഫീഖും സുഹൃത്തും പെണ്‍കുട്ടിയുടെ റൂമില്‍ പോകുകയും കൊല്ലുകയുമായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ ശവശരീരവുമായി ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

ശേഷം മൃതദേഹം റൂമിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം അഴുകിയതോടെ രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ അലമാര പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചപ്പോഴാണ് ഇവര്‍ പെണ്‍കുട്ടി മരിച്ചതിനുശേഷവും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് അറിയാന്‍ സാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :