ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ടപകടം; 11 മരണം, 4 പേരെ കാണാനില്ല

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു.

Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (09:43 IST)
മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു. നാ​ലു പേ​രെ കാ​ണാ​നി​ല്ല. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‍ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്.

ഇന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ആളുകള്‍ തടാകത്തിലേക്ക് പോയത്. അതില്‍ 19 പേരുണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തര സഹായമെന്ന നിലയിൽ നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :