പോയ വർഷം ആവർത്തിക്കുന്നു, നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു

Last Updated: വെള്ളി, 9 ഓഗസ്റ്റ് 2019 (13:48 IST)
അതിതീവ്ര മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചു. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വള്ളംകളിയുടെ തീയതി പിന്നീട് തീരുമാനിക്കും.

പ്രഥമ ചാംപ്യൻസ് ലീഗ് ബോട്ട് റേസും മാറ്റിവച്ചു. മുഖ്യ അഥിതിയായി എത്താനിരുന്ന സച്ചിൻ തെൻഡുൽക്കറിനെ വിവരം ധരിപ്പിച്ചതായും സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷവും പ്രളയം ശക്തമായതിനെ തുടർന്ന് സമാനമായ രീതിയിൽ വള്ളംകളി മാറ്റിവച്ചിരുന്നു. കഴിഞ്ഞ വർഷം പിന്നീട് നവംബർ 10നാണ് നടന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :