അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| vishnu| Last Modified ചൊവ്വ, 22 ജൂലൈ 2014 (14:10 IST)
ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ ആഖ്നൂര്‍ ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള അങ്കൂര്‍ സെക്ടറിലാണ് ഇത്തവണ ആക്രമണമുണ്ടായത്. വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്‌ നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി
പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജമ്മുവിലെ ആര്‍എസ് പുര സെക്റ്റര്‍ ആര്‍ണിയ സബ് സെക്റ്ററിലെ പിതാള്‍ പോസ്റ്റിലേക്ക് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബി‌എസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടത്.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സാംബ ജില്ലയിലെ ചംബിലായില്‍ അതിര്‍ത്തിയില്‍ ഫ്ളാഗ് മീറ്റ് നടത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇത് സംഭവിച്ചത്. ജൂണില്‍ അഞ്ചും ഏപ്രില്‍, മെയ് മാസങ്ങളിലായി 19 തവണയും വെടിവയ്പ്പുണ്ടായതായാണ് ഔദ്യോഗിക കണക്ക്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :