അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

ജമ്മു| VISHNU.NL| Last Modified ഞായര്‍, 20 ജൂലൈ 2014 (13:47 IST)
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) 10 ഔട്ട്പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് മോര്‍ട്ടോറുകളും മെഷീന്‍ഗണ്ണും ഉപയോഗിച്ച് വെടിവച്ചു. ജമ്മുവിലെ ആര്‍എസ് പുര സെക്ടറിലായിരുന്നു ആക്രമണം. പുലര്‍ച്ചെ ഒരു മണിക്കു തുടങ്ങിയ വെടിവയ്പ്പ് രാവിലെ ആറര വരെ നീണ്ടു
നിന്നതായി റിപ്പോര്‍ട്ടൂകളുണ്ട്.

ഈ മാസം പാക്ക് സൈന്യം നടത്തിയ നാലാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്. സാംബ ജില്ലയിലെ അതിര്‍ത്തി ഔട്ട് പോസ്റ്റില്‍ ഇരുപക്ഷവും ഫ്ലാഗ് മീറ്റിങ് നടത്തിയതിനു ശേഷമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണവും.

ഘര്‍ണ, സായ്, കാകു ഡെ കോത്തി തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ വെടിവയ്പ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായി. വെടിവയ്പ്പ് രൂക്ഷമായതൊടെ ബിഎസ്എഫ് സംഘം തിരിച്ചടിച്ചു. അതേ സമയം ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു ഗ്രാമീണനും കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റതായും പാക്കിസ്ഥാനിലെ ഡൌണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ആര്‍എസ് പുരയിലെ പിറ്റല്‍ അതിര്‍ത്തി ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു സൈനികര്‍ക്കും മേഖലയില്‍ കൃഷിയിലേര്‍പ്പെട്ടിരുന്ന മൂന്നു തൊഴിലാളികള്‍ക്കും പരുക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :