ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോക്ക് അമ്പരപ്പിക്കുന്ന വിലക്കുറവ് !

Sumeesh| Last Updated: തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (21:42 IST)
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ് നൽകും എന്ന് ഫ്ലിപ്കാർട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള റെഡ്മി നോട്ട് 5 പ്രോയുടെ വില പുറത്തുവിട്ടിരിക്കുകയാണ് ഫ്ലിപ്കാർട്ട്.

ഈ മാസം 10 മുതൽ 12വരെ നടക്കുന്ന ബിഗ് ബില്യൺ ഡേ സ്യിലിൽ വെറും 12,999 രൂപക്ക് റെഡ്മി നോട്ട് 5 പ്രോ സ്വന്തമാക്കാം. 14,999 രൂപ വിലയുള്ള ഫോണാണ് വലിയ വിലക്കുറവ് നൽകി ഫ്ലിപ്കാർട്ട് ഉപഭോക്താക്കളിൽ എത്തിക്കാൻ ഒരുങ്ങുന്നത്.

വലിയ വിലക്കുറവ് നൽകുന്നതുവഴി വലിയ വിൽ‌പനയാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്ണിന്റെ 6 ജിബി വേരിയന്റും ബിഗ് ബില്യൺ ഡേ സെയിലിൽ 12,999 രൂപക്ക് സ്വന്തമാക്കാം. അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ മത്രമാകും സ്മാർട്ട് ഫോണുകളുടെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോയോട് മത്സരിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :