ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 22 ജൂലൈ 2014 (09:28 IST)
ആഭ്യന്തര കള്ളപ്പണം കണ്ടുകെട്ടാന്‍ നടപടി ശക്‌തമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി. ആദായ നികുതി വകുപ്പ് ഉദ്യേഗസ്‌ഥരോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ആദായനികുതി വകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാരുടെയും ഡിജിമാരുടെയും കോണ്‍ഫ്രണ്‍സില്‍ സംസാരിക്കുകയായിരുന്നു. അരുണ്‍ ജെയ്‌റ്റ്ലി.
സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കളളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതോടൊപ്പം ആഭ്യന്തര ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണവും കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ സഹകരണം ആവശ്യമാണെന്ന് അരുണ്‍ ജെയ്‌റ്റ്ലി പറഞ്ഞു.