ബഡ്ജറ്റ് 2014: കേരളത്തിന് കിട്ടിയത്

ന്യൂഡല്‍ഹി| vishnu| Last Updated: വ്യാഴം, 10 ജൂലൈ 2014 (16:31 IST)
റയില്‍ ബജറ്റില്‍ കേരളത്തേ തഴഞ്ഞു എങ്കിലും കേരളത്തേ കേന്ദ്രം അത്രക്കങ്ങ് കൈവിട്ടിട്ടില്ലെന്ന് ബജറ്റിന്റെ പൂര്‍ണ്ണ രൂപം പുറത്തു വന്നപ്പോള്‍ വ്യക്തമാകുന്നു. കേരളത്തിന് എയുംസ് അനുവദിച്ചില്ല എങ്കിലും ഐഐടി എന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

കൂടാതേ കൊച്ചി മെട്രൊ റയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 462.17 കോടി രൂപ ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുണ്ട്. ഇതില്‍ 233 കോടി രൂപ കേന്ദ്ര വിഹിതമായി നല്‍കും. ബാക്കി തുക വിദേശ വായ്പ്പയാണ്. കൂടാതെ ഫാക്ടിന് 42.66 കോടി രൂപ അനുവദിച്ചിട്ടൂമുണ്ട്.

991 കോടിയുടെ അടിയന്തിര പാക്കേജ്‌ അനുവദിക്കണമെന്നായിരുന്നു ഫാക്ടിന്റെ ആവശ്യം. കുടാതെ കയര്‍ വികസനം - 82.35 കോടി രൂപ,തേയില ബോര്‍ഡ് - 117.50 കോടി രൂപ,കോഫി ബോര്‍ഡ് - 121.80 കോടി രൂപ, റബര്‍ ബോര്‍ഡ് - 157.50 കോടി രൂപ,കശുവണ്ടി വികസനം - 4 കോടി രൂപ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

തുമ്പ വിഎസ്എസ്സി സെന്ററിന് 596.20 കോടി,​ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 27.84 കോടി,​ ഷിപ്പ് യാര്‍ഡിന് 41 കോടി,​ കുടിവെള്ള വികസന പദ്ധതികള്‍ക്ക് 67 കോടി,​ എഫ്എസി.ടിക്ക് 42.66 കോടി, .സമുദ്രോല്‍പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന് 120 കോടി, കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 6.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :