ലക്ഷ്യം തെക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഒന്നാമത് എത്തിക്കുക: സദാനന്ദ ഗൗഡ

 ബിജെപി , കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ , ദേശീയ നിര്‍വാഹക സമിതി
ബംഗളൂരു| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (14:02 IST)
കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ ഒന്നാമത് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. ഇവിടെങ്ങളില്‍ അംഗത്വ വിതരണത്തില്‍ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. നിര്‍വാഹകസമിതി യോഗത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയും തീരുമാനവും ഉണ്ടാകുമെന്നും അദ്ദേഹം പറാഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു കേന്ദ്ര നിയമമന്ത്രി.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനെ പ്രതിരോധിക്കാനാവശ്യമായ പ്രചാരണപരിപാടികളാണ് ദേശീയ നിര്‍വാഹക സമിതി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ എങ്ങനെ ഫലപ്രധമായി നേരിടാം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന കാര്യവുമായിരിക്കും പ്രധാമായും ചര്‍ച്ച ചെയ്യുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :