ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (10:24 IST)
രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനത പാര്‍ട്ടി ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രിയപാര്‍ട്ടി. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണ് ബി ജെ പി ഒന്നാമതെത്തിയത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 08.80 കോടി പേരാണ് ബി ജെ പിയില്‍ അംഗങ്ങളായിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ 08.60 അംഗങ്ങളാണ് ഉള്ളത്.
ഞായറാഴ്ചയാണ് ബി ജെ പിയുടെ അംഗത്വം 08.80കോടിയില്‍ എത്തിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ആയിരുന്നു പാര്‍ട്ടിയുടെ അംഗത്വം ഉയര്‍ത്തുക എന്ന ലക്‌ഷ്യത്തോടെ ബി ജെ പി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ മാസം അവസാനത്തോടും പാര്‍ട്ടിയുടെ അംഗസംഖ്യ പത്തുകോടിയില്‍ എത്തിക്കാനാണ് ബി ജെ പി ലക്‌ഷ്യമിടുന്നത്.
അമിത് ഷായുടെ താല്‌പര്യപ്രകാരമാണ് ബി ജെ പി വിശാലമായ അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്. മിസ്ഡ് കോള്‍ ഉപയോഗിച്ചായിരുന്നു ബി ജെ പി അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്.