രക്ഷാബന്ധന്‍ ദേശീയ ഉത്സവമാക്കി ബിജെപി; സഹോദരിക്ക് സമ്മാനമായി ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 6 ജൂലൈ 2015 (18:31 IST)
രക്ഷാബന്ധന്‍ ദേശീയ ഉത്സവമാക്കി ബി ജെ പി. രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടി സഹോദരി - സഹോദര ബന്ധം ദൃഢമാക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കാനാണ് തീരുമാനം.

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടുന്ന സഹോദരിമാര്‍ക്കായി സഹോദരന്മാര്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യാനാണ് ആഹ്വാനം. ബംഗളൂരുവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായാണ് ഒരു ദിവസത്തെ യോഗം സംഘടിപ്പിച്ചത്. കേരളം തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :