മോദിയുടെ ആരോഗ്യത്തിനും ഊര്‍ജ്ജസ്വലതയ്‌ക്കും പിന്നില്‍ യോഗയല്ല, രഹസ്യം മറനീക്കി പുറത്ത്!

മോദിയുടെ ആരോഗ്യ രഹസ്യത്തിന് പിന്നില്‍ യോഗയല്ല; ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്ത്

 Narendra modi , Mushroom , modi , BJP , Himachal pradesh , yoga , modi strong health , നരേന്ദ്ര മോദി , ഹിമാചല്‍ പ്രദേശ് , ബിജെപി ,  കൂണ്‍ , ഡെയ്‌ലി ഭാസ്‌കര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (16:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലതയ്‌ക്ക് കാരണം കൂള്‍ വിഭവങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ ഉണ്ടാകുന്ന ഒരു പ്രത്യേക തരത്തിലുള്ള കൂണുകളാണ് മോദിയുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും കാരണമെന്നാണ് ഡെയ്‌ലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിക്കുന്ന ഈ കൂണുകളാണ് പ്രധാനമന്ത്രിയുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കൂണുകള്‍ കൊണ്ട് ഉണ്ടാക്കുന്ന പല തരത്തിലുള്ള വിഭവങ്ങളും മോദിയുടെ ഇഷ്‌ട ഭക്ഷണമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുടെ ദേശിയ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ മോദി പ്രവര്‍ത്തിക്കുന്ന കാലത്താണ് മോദി ഈ കൂണ്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഒരിക്കല്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് ഈ കൂണുകള്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കൂണുകള്‍ സംഭരിക്കുന്നത്. ഇത് ഉണക്കിയാണ് വില്‍പ്പന നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :