ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 18 ഡിസംബര്‍ 2015 (14:04 IST)
അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ തന്നെ സംസ്ഥാനത്തിന്റെ ചുമതലയേല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഗണനയ്ക്കുവിട്ടാണ് യോഗം പിരിഞ്ഞത്. കൂടിയാലോചനകള്‍ക്ക് ശേഷമാണ് കുമ്മനം തന്നെ മതിയെന്ന് അമിത് ഷാ
അന്തിമ പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനമുണ്ടാകുന്നതു വരെ മാധ്യമങ്ങളെ കാണേണ്ടെന്നാണു കേന്ദ്ര നേതൃത്വം കുമ്മനത്തിനു നൽകിയിരിക്കുന്ന നിർദേശം. ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായാൽ കുമ്മനം രാജശേഖരനു തിരുവനന്തപുരത്തു പാർട്ടി ആസ്ഥാനത്തു സ്വീകരണം നൽകും.
നേരത്തെ, കേരളത്തിലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃയോഗം ചേർന്നിരുന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതിനെ തുടർന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. എന്നാല്‍ തീവൃനിലാപടുകളുള്ള കുമ്മനം തന്നെ മതിയെന്നായിരുന്നു അമിത് ഷായുടെ തീരുമാനം. കോട്ടയം കുമ്മനം സ്വദേശിയാണ് അദ്ദേഹം.