കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (16:02 IST)
ചാലക്കുടി: കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം കടത്തികൊണ്ടുപോയി. നെടുമ്പാശേരിയിൽ നിന്നും കോഴിക്കോട്ടെ കോടുവള്ളിയിലേക്ക് കൊണ്ടുപോകും വഴിയാണ് അക്രമികൾ സ്വർണം തട്ടിയെടുത്തത്.

കാറിൽ പിന്തുടർന്ന അഞ്ചംഗ സംഘം പേട്ട മേൽപ്പാലത്തിനു സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി സ്വർണം കവരുകയായിരുന്നു. സ്വർണം കൊണ്ടുപോയിരുന്ന കാറിലെ രണ്ടുപേരെ അക്രമികൾ മർദ്ദിച്ച് അവശരാ‍ക്കി അക്രമി സംഘത്തിന്റെ കാറിൽ കയറ്റി വഴിയിൽ ഇറക്കിവിടുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായതെങ്കിലും വൈകിയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കവർച്ചാ സംഘത്തെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ആക്രമണമാണോ സംഭവമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :