കല്‍പ്പാക്കം ആണവനിലയത്തില്‍ വെടിവെപ്പ്: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

3 CISF personnel shot dead by colleague at Kalpakkam atomic plant in Tamil Nadu, കല്‍പ്പാക്കം, ആണവനിലയം, വെടിവെപ്പ്, മൂന്ന് സൈനികര്‍, കൊല്ലപ്പെട്ടു
കല്‍പ്പാക്കം| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (10:42 IST)
തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാന്‍ സ്വദേശി മോഹന്‍ സിംഗ്, വിരുദുനഗര്‍ സ്വദേശി സുബ്ബുരാജ്, സേലം സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.

സിഐഎസ്എഫ് കോണ്‍സ്റ്റബിളായ വിജയ് പ്രതാപ് സിംഗ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 9എം‌എം കാര്‍ബണ്‍ റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകരുടെ നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ വിജയ് പ്രതാപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.

ആക്രമണത്തില്‍ പരുക്കേറ്റ് സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ പി സിംഗ്, കോണ്‍സ്റ്റബിള്‍ ഗോവര്‍ധന്‍ സിംഗ് എന്നിവരെ ചെട്ടിനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് 50 ഓളം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :