ബിഹാര്‍ പരാജയം: പരസ്യപ്രതികരണം വേണ്ടെന്ന് ബിജെപി എംപിമാര്‍ക്ക് വിപ്പ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (18:53 IST)
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തെക്കുറിച്ച് പരസ്യപ്രതികരണം വേണ്ടെന്ന് ബി ജെ പി എം പിമാര്‍ക്ക് വിപ്പ്. ബി ജെ പി എം പിമാരായ ശത്രുഘ്‌നന്‍ സിന്‍ഹയും ഭോല സിംഗും നേരത്തെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി എം പിമാര്‍ക്ക് വിപ്പ് നല്കിയിരിക്കുന്നത്.

ബിഹാറില്‍ ബി ജെ പി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പരാജയത്തെക്കുറിച്ച് ഭോല സിംഗിന്റെ പ്രതികരണം. നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഭാഷ അനുയോജ്യമായില്ലെന്നും പശു, പാകിസ്ഥാന്‍ തുടങ്ങി അനാവശ്യമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ, ശത്രുഘ്‌നന്‍ സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി എന്നിവരും മോഡിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.പാര്‍ട്ടി തന്ത്രങ്ങള്‍ ബിഹാറില്‍ പാളിയെന്ന് പറഞ്ഞ സിന്‍ഹ നിതിഷ് കുമാറിനെ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :