താനൂരില്‍ ബി ജെ പി മുഖ്യപ്രതിപക്ഷം

മലപ്പുറം| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (12:55 IST)
സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്കൊപ്പം മലപ്പുറത്തും ഇത്തവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞ ബി ജെ പി ഇത്തവണ താനൂര്‍ നഗരസഭയില്‍ മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നു. എട്ട് സീറ്റുകളോടെയാണ് ബി ജെ പി ഈ നേട്ടം കൈവരിച്ചത്.

ആകെയുള്ള 42 വാര്‍ഡുകളില്‍ 28 അംഗങ്ങളുള്ള യു.ഡി.എഫ് ആണു ഭരണം ഉറപ്പിച്ചത്. അതേ സമയ എല്ലാ വാര്‍ഡുകളിലും മത്സരിച്ച എല്‍.ഡി.എഫിന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :