തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (08:35 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കലാശകൊട്ടോടെയാണ് ശബ്ദപ്രചാരണത്തിന്റെ സമാപനം. ഏഴ് ജില്ലകള്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങും. ഇന്ന് വൈകുന്നേരം അഞ്ച് മണിവരെയാണ് പരസ്യപ്രചാരണത്തിനുള്ള അവസരമുള്ളത്.

ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരങ്ങളും, റോഡ് ഷോയുമൊക്കെയായി പാര്‍ട്ടി പ്രവത്തകര്‍ കൊട്ടികലാശത്തിന്റെ ആവേശത്തിലേക്ക് കടക്കും. അവസാനഘട്ട പ്രചരണത്തിനായി മുന്‍നിര നേതാക്കളെയാണ് മുന്നണികള്‍ രംഗത്തെത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാര്‍ മറ്റനാള്‍ പോളിങ് ബൂത്തിലെത്തും. ഏഴ് ജില്ലകളിലായി 1,11,11,006 വോട്ടര്‍മാരാണുള്ളത്.

ശബ്ദപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള തത്ത്രപാടിലാണ് പ്രധാന കക്ഷിനേതാക്കളും സ്ഥാനാര്‍ഥികളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :