കരി ഓയില്‍ പ്രയോഗം: ആറ് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുംബൈ| JOYS JOY| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (12:00 IST)
പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശന ചടങ്ങിന്റെ സംഘാടകനും മുന്‍ ബി ജെ പി നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ നേരെ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ ആറ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ശിവസേന പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവസേന ശാഖ പ്രമുഖ് ഗജാനന്ദ് പാട്ടീല്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, മഷിയൊഴിച്ച സംഭവം മഹാരാഷ്‌ട്രയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയുടെ വാദങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, നിയമം കൈയിലെടുത്ത സ്ഥിതി ശരിയായില്ലെന്നും പ്രതിഷേധത്തിന് മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍
ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :