കോഹ്‌ലിക്കും ഭാരതരത്‌ന വേണം; കേന്ദ്രത്തിന് ഗെയിമിങ് ഫെഡറേഷന്റെ കത്ത്

കോഹ്‌ലിക്കും ഭാരതരത്‌ന വേണം; കേന്ദ്രത്തിന് ഗെയിമിങ് ഫെഡറേഷന്റെ കത്ത്

ന്യുഡല്‍ഹി| PRIYANKA| Last Updated: ശനി, 25 ജൂണ്‍ 2016 (17:40 IST)
സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഭാരതരത്‌ന നേടുന്ന ക്രിക്കറ്റ് താരമാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

നിലവില്‍ മികച്ച അന്താരാഷ്‌ട്ര ബാറ്റ്‌സ്മാനും മികച്ച ഫോം തുടരുന്ന ക്രിക്കറ്റ് താരവുമായ കോഹ്‌ലിക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തെഴുതിയിട്ടുണ്ട്.

ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള മത്സരത്തിനു ശേഷം കഴിഞ്ഞ മാസം വരെ കരിയറിലെ മികച്ച ഫോമിലാണ് കോഹ്‌ലി.

ഇന്ത്യയിലെ പരമോന്നത ബഹുമതിയാണ് ഭാരതരത്‌ന. കല, ശാസ്ത്രം, സാഹിത്യം, പൊതുസേവനം എന്നിവയ്ക്ക് നല്‍കി വന്നിരുന്ന ബഹുമതി നേടിയ ആദ്യ കായികതാരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :