പ്രണയിനി ‘പ്രേത’മായപ്പോള്‍ കോഹ്‌ലി കാണാന്‍ എത്തി; അമ്പരന്നു പോയത് ആരെല്ലാം ?

അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫില്ലോരി

അനുഷ്‌ക ശര്‍മ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , അനുഷ്‌ക , ബോളിവുഡ്
മുംബൈ| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (10:15 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ട്വന്റി-20 ലോകകപ്പിന്‌ മുമ്പ്‌ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ലോകകപ്പിന്‌ ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതും പലയിടങ്ങളിലായി കണ്ടുമുട്ടിയതും ബന്ധം വീണ്ടും തളിരിട്ടതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കോഹ്‌ലി അനുഷ്‌ക അഭിനയിക്കുന്ന സിനിമ സെറ്റില്‍ എത്തിയതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. പുതിയ ചിത്രമായ ഫില്ലോരിയുടെ സെറ്റിലാണ് താരത്തെ അമ്പരിപ്പിച്ചു കൊണ്ട് വിരാട് എത്തിയത്. മുന്‍ കൂട്ടി അറിയിക്കാതെയുള്ള ഇന്ത്യന്‍ ടെസ്‌റ്റ് നായകന്റെ വരവ് അനുഷ്‌കയേയും സെറ്റിനെയും അമ്പരപ്പിക്കുകയായിരുന്നു. കുറച്ചു നേരം ഇവിടെ ചെലവഴിച്ചശേഷമാണ് കോഹ്‌ലി മടങ്ങിയത്.

അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫില്ലോരി. ദില്‍‌ജിത് ദോസാഞ്ചാണ് നായകന്‍. അനുഷ്‌കയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രേതമായിട്ടാണ് അനുഷ്‌ക അഭിനയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :