വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിലെ സ്‌റ്റൈല്‍ മന്നനാകുന്നത് എന്തുകൊണ്ട് ?

ചുരുങ്ങിയ കാലത്തിനുള്ളിലായിരുന്നു കോഹ്‌ലി ടീം ഇന്ത്യയുടെ നെടും തൂണായായത്

വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ് , ക്രിക്കറ്റ് , കോഹ്‌ലി
മുംബൈ| jibin| Last Updated: ബുധന്‍, 22 ജൂണ്‍ 2016 (14:42 IST)
ഏകദിന നായകന്‍ അല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്‌റ്റൈല്‍ മന്നനാണ് വിരാട് കോഹ്‌ലി. കളിക്കളത്തിലും പുറത്തും ആരാധകര്‍ ഏറെയുള്ള താരം ആരെന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എതിരാളികളെ തല്ലി തരിപ്പണമാക്കുന്ന കോഹ്‌ലിയുടെ ബാറ്റിംഗാണ് ഇത്രയധികം ആരാധകരെ അദ്ദേഹത്തിന് സമ്മാനിച്ചത്.

ചുരുങ്ങിയ കാലത്തിനുള്ളിലായിരുന്നു കോഹ്‌ലി ടീം ഇന്ത്യയുടെ നെടും തൂണായായത്. 2011 ലോകകപ്പിന് ശേഷമായിരുന്നു അദ്ദേഹം ടീം ഇന്ത്യയുടെ സൂപ്പര്‍ താരമായി തീര്‍ന്നത്. ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുമായുള്ള പ്രണയവും ലോകകപ്പിലെയും ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടവും കോഹ്‌ലിയെ താരമാക്കി.

കളത്തിന് പുറത്തും വിരാട് എന്നും വ്യത്യസ്ഥനായിരുന്നു. മുടിയെ സ്‌നേഹിക്കുന്ന അദ്ദേഹം ഹെയര്‍ സ്‌റ്റൈലില്‍ ഒരിക്കലും വിട്ടു വീഴ്‌ച നടത്തിയിരുന്നില്ല. സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടു മുടി കളയാന്‍ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ഹെയര്‍ സ്‌റ്റൈല്‍:-

മുഖത്തിന് അനുയോജ്യമായ സ്‌പൈക് ചെയ്‌ത സുന്ദരമായ മുടിയാണ് കോഹ്‌ലിയുടേത്. സിമ്പിളും ട്രെന്‍ഡിയുമായിട്ടുള്ള വിരാടിന്റെ ഹെയര്‍ സ്‌റ്റൈലിനെ ഇഷ്‌ടപ്പെടാത്തവര്‍ ആരുമില്ല. മുന്തിയ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായ സൂപ്പര്‍ താരത്തിനെ കൂടുതല്‍ സുന്ദരനാക്കുന്നത് മുടി തന്നെയാണ്.

സ്‌റ്റൈല്‍:-

അവാര്‍ഡ് ദാന ചടങ്ങുകളിലും പൊതു പരിപാടികളിലും എത്തുന്ന കോഹ്‌ലിക്ക് വസ്‌ത്രധാരണത്തില്‍ തന്റേതായ ഒരു സ്‌റ്റൈലുണ്ട്. ടീ ഷര്‍ട്ടും ബനിയനുമായിരിക്കും കൂടുതലായും ഉപയോഗിക്കുന്നത്. കൂട്ടത്തില്‍ ട്രെന്‍ഡിയായിട്ടുള്ള വാച്ചും സണ്‍ ഗ്ലാസുമുണ്ടാകും.

സൂപ്പര്‍ താരത്തിന്റെ വസ്‌ത്രം:-

കോഹ്‌ലിയുടെ ഇഷ്‌ടനിറങ്ങള്‍ കറുപ്പും വെളുപ്പുമാണ്. കൂടുതലായി ധരിക്കുന്ന ടീ ഷര്‍ട്ട് ആയാലും ബനിയന്‍ ആയാലും ഭൂരിഭാഗവും ഈ നിറങ്ങളിലുള്ളതായിരിക്കും. സാധാരണ രീതിയിലുള്ള വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കാനും ധരിക്കാനുമാണ് അദ്ദേഹം കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്. ജാക്കറ്റ്
ഉപയോഗിക്കുന്നത് വല്ലപ്പോഴും മാത്രമാണ്.

ബോഡി:-

ഫുട്‌ബോള്‍ താരങ്ങളുടെ മാതൃകയില്‍ ശരീരത്തില്‍ പച്ച കുത്തിയ കരുത്തുള്ള ശരീരമാണ് കോഹ്‌ലിയുടേത്. തോള്‍ മുതല്‍ താഴേക്കാണ് അദ്ദേഹം പച്ച കുത്തിയിരിക്കുന്നത്. മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ വ്യത്യസ്ഥമായ ശരീരഘടനയാണ് വിരാടിനുള്ളത്. വീട്ടിലെ ജിമ്മില്‍ പതിവായി വ്യായാമം ചെയ്യുന്ന അദ്ദേഹം ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഷൂസ്:-

വ്യത്യസ്ഥ നിറത്തിലുള്ള ബ്രാന്‍ഡ് ഷൂവുകള്‍ വിരാടിന് സ്വന്തമായിട്ടുണ്ട്. ടീമിനൊപ്പമുള്ള യാത്രകളിലും മറ്റു സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വ്യത്യസ്ഥമായ ഷൂ ധരിച്ചെത്തുന്നതില്‍ സൂപ്പര്‍ താരം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഷോപ്പിംഗ് വേളകളില്‍ ഷൂ തെരഞ്ഞെടുക്കുന്നതില്‍ കോഹ്‌ലി കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :