രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന്റെ പേര് മാറ്റി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ജനുവരി 2023 (19:31 IST)
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന്റെ പേര് മാറ്റി കേന്ദ്രം. ഇനിമുതല്‍ ഗാര്‍ഡന്‍ അമൃത് ഉദ്യാന്‍ എന്ന പുതിയ പേരിലാവും അറിയപ്പെടുക. നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്യാനം ഉദ്ഘാടനം നിര്‍വഹിക്കും. അതോടൊപ്പം തന്നെ ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നു നല്‍കും. സ്വാതന്ത്ര്യത്തിന് 75ാം വാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ പ്രമേയം കണക്കിലെടുത്താണ് ഉദ്യാനത്തിന് അമൃത് ഉദ്യാനം എന്ന പേര് നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :