വാക്‌സിൻ വില ഉയർത്തണം: ആവശ്യവുമായി ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ജൂണ്‍ 2021 (12:57 IST)
കേന്ദ്രസർക്കാരിന് നൽകുന്ന വാക്‌സിന്റെ വിലയിൽ വർധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും. നിലവിൽ 150 മുതൽ 210 രൂപയ്‌ക്കാണ് കേന്ദ്രം കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങുന്നത്. ഈ തുക പോരെന്നും വാക്സീൻ വില വർധിപ്പിച്ചാൽ മാത്രമേ ഭാവിയിലെ വാക്സീൻ ഗവേഷണത്തിനും വിതരണത്തിനും നിർമ്മാണത്തിനുമുള്ള മൂലധനം കണ്ടെത്താൻ സാധിക്കു എന്നുമാണ് കമ്പനികൾ പറയുന്നത്.

ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ഇതിന‌കം തന്നെ വൻതുകയാണ് തങ്ങൾ വാക്സീൻ ഗവേഷണത്തിനും നിർമ്മാണത്തിനുമായി ചിലവാക്കിയതെന്ന് കമ്പനികൾ പറയുന്നു. ജനുവരിയിൽ 1.10 കോടി ഡോസ് കൊവിഷിൽഡ് വാക്സീൻ 200 രൂപയ്ക്കും 55 ലക്ഷം കൊവാക്സീൻ ഡോസുകൾ 206 രൂപയ്ക്കുമാണ് സർക്കാർ ഓർഡർ നൽകിയത്. സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കാണ് കൊവാക്‌സിൻ നൽകുന്നത്. സ്വകാര്യമേഖലയിൽ വാക്സീന് വൻവിലയുണ്ടെന്ന വിമർശനത്തിനിടെയാണ് സർക്കാരിന് നൽകുന്ന വാക്സീനും വില കൂട്ടണമെന്ന ആവശ്യവും ഉയരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :