'ഏറ്റവും നല്ല സഹോദരൻ'; വൈറലായി കുഞ്ഞ് പ്രിയങ്കയുടെയും രാഹുലിന്റെയും ഫോട്ടോ; രക്ഷാബന്ധന്‍ ദിനത്തില്‍ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക

സഹോദരീ സഹോദര ബന്ധം ആഘോഷിക്കുന്ന രക്ഷാ ബന്ധന്‍ ദിനത്തിലാണ് പ്രിയങ്കയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (09:19 IST)
കുഞ്ഞു പ്രിയങ്കയുടെയും കുഞ്ഞു രാഹുലിന്‍റെയും ഫോട്ടോയാണ് ട്വിറ്ററില്‍ ഇപ്പോൾ തരംഗം. സഹോദരീ സഹോദര ബന്ധം ആഘോഷിക്കുന്ന രക്ഷാ ബന്ധന്‍ ദിനത്തിലാണ് പ്രിയങ്കയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 'ലോകത്തില്‍ വച്ചേറ്റവും നല്ല സഹോദരന്‍. ഇപ്പോഴും മാറ്റമൊന്നുമില്ല' എന്ന കുറിപ്പോടെയാണ് പ്രിയങ്ക കുട്ടിക്കാല ചിത്രം ട്വീറ്റ് ചെയ്തത്.

പ്രിയങ്കയാണ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് രാഹുലും നേരത്തെ പറഞ്ഞിട്ടുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കുന്നവരാണ് താനും പ്രിയങ്കയുമെന്നും തർക്കത്തിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം ഉണ്ടാകുകയാണെങ്കിൽ തന്നെ താനോ, പ്രിയങ്കയോ അതിൽനിന്ന് പിൻമാറുകയാണ് പതിവെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുൽ പറയുകയുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരുവരും ഒരുമിച്ചുള്ള കാണ്‍പൂരിലെ ഹെലിപാഡില്‍ നിന്നുള്ള വീഡിയോയും വൈറലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :