കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം'; ഗവർണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി

ജമ്മുകശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന തന്റെ അഭിപ്രായത്തെ പരിഹസിച്ച ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ സിങ്ങിന് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:08 IST)
ജമ്മുകശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന തന്റെ അഭിപ്രായത്തെ പരിഹസിച്ച ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ സിങ്ങിന് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്ക് വന്ന് യാഥാര്‍ത്ഥ്യം കാണൂവെന്നായിരുന്നു സത്യപാല്‍ സിങ്ങിന്റെ പരിഹാസം. ഇവിടെ വരാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് വിമാനം അയക്കാം. എല്ലാം നിരീക്ഷിച്ചിട്ട് സംസാരിക്കൂ. താങ്കള്‍ ഒരു ഉത്തരവാദിത്തപ്പെട്ടയാളാണ്, ഈ രീതിയില്‍ സംസാരിക്കരുത്’ എന്നായിരുന്നു സത്യപാല്‍ സിങ് പറഞ്ഞത്.

തങ്ങള്‍ കശ്മീരിലേക്ക് വരുന്നുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നുമാണ് ഇതിനു മറുപടിയെന്നോണം രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തത്.

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്:-

‘പ്രിയ ഗവര്‍ണര്‍ മാലിക്,

ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതി. ‘ എന്നാണ് രാഹുലിന്റെ മറുപടി.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇക്കാര്യങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :