വരുന്നു 'ജവാദ്' ചുഴലിക്കാറ്റ്; ഡിസംബര്‍ നാലിന് കര തൊടാന്‍ സാധ്യത

രേണുക വേണു| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (15:55 IST)
തെക്കന്‍ തായ്ലന്‍ഡ് കടലില്‍ നിലവിലുള്ള ന്യുനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കാന്‍ സാധ്യത.

പടിഞ്ഞാറ് - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ ഉള്‍കടലിലുമായി തീവ്ര ന്യുനമര്‍ദമായും തുടര്‍ന്നു മധ്യ ബംഗാള്‍ ഉള്‍ക്കടലിലെത്തി ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

വീണ്ടും ശക്തി പ്രാപിച്ച് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാ പ്രദേശ് - ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

സൗദി അറേബ്യ നിര്‍ദേശിച്ച
ജവാദ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. തുലാവര്‍ഷ സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റ് ആയിരിക്കും ജവാദ്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി ( Cyclonic circulation ) നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍
മഹാരാഷ്ട്ര തീരത്തിനു സമീപം ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

ബംഗാള്‍ ഉള്‍ക്കടല്‍ ചുഴലിക്കാറ്റും അറബികടലിലെ ന്യുനമര്‍ദവും നിലവില്‍ കേരളത്തിന് നേരിട്ട് ഭീഷണിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :