ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി: സംസ്ഥാനത്ത് 2 ദിവസം കൂടി മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (15:03 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി.
തീവ്ര ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറി‌‌യിപ്പ് നൽകി.

തീവ്ര ന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് - തെക്ക് ആന്ധ്രാ പ്രദേശ് തീരത്ത് നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

അറബികടൽ ന്യുന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ
സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 48 മണീക്കൂറിൽ ശക്തിപ്രാപിക്കാനാണ് സാധ്യത. കേരളത്തിൽ ഭീഷണി ഇല്ലെങ്കിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :