1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Election Result 2021

Kerala Election Result 2021: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് രക്ഷയില്ല, കടകംപള്ളി മുന്നിൽ

Kerala Election Result 2021
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 384 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്.
 
ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിൽക്കുകയാണ്. 400 വോട്ടുകൾക്കാണ് പിണറായി മുന്നിലെത്തിയിരിക്കുന്നത്. 
 
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല മുന്നിലാണ്. 25 വോട്ടുകൾക്കാണ് ചെന്നിത്തല മുന്നിൽ നിൽക്കുന്നത്. 
 
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുന്നിലാണ്. 42 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി മുന്നിലെത്തിയിരിക്കുന്നത്. 
About Writer
ശ്രീലാല്‍ വിജയന്‍
അടുത്ത ലേഖനം
കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ ഇ.ശ്രീധരന്‍ മുന്നില്‍; ലീഡ് ഉയരുന്നു