ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (09:11 IST)
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി പി എമ്മുമായി ധാരണയുണ്ടാക്കാന്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ബംഗാള്‍ പി സി സി അധ്യക്ഷന്‍ അധിര്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജനാധിപത്യ ശക്തികളുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അനുമതി നല്കിയതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന് സി പി എം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ്, കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ സി പി എം തുടങ്ങിയത്. അതേസമയം, സി പി എം കേരളഘടകം കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.