നാലുകാമുകിമാരും ഒന്നിച്ച് വീട്ടിലെത്തി, സമനില തെറ്റിയ യുവാവ് മുറിയില്‍ കയറി വിഷം കുടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (15:33 IST)
നാലുകാമുകിമാരും ഒന്നിച്ച് വീട്ടിലെത്തിയതോ സമനില തെറ്റിയ യുവാവ് മുറിയില്‍ കയറി വിഷം കുടിച്ചു. കൂച്ച് ബിഹാറിലെ ജോര്‍പത്കി ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതികള്‍ ഒന്നിച്ച് വീട്ടിലെത്തുകയായിരുന്നു. ഇവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അയല്‍ വാസികള്‍ കൂടുകയും ചെയ്തപ്പോള്‍ സുബമോയ്കര്‍ എന്ന് പേരുള്ള യുവാവ് മുറിക്കുള്ളില്‍ കയറി വിഷം കുടിക്കുകയായിരുന്നു.

മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനാണ് യുവാവ്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം യുവതികള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :