എയര്‍ ഇന്ത്യയില്‍ വീണ്ടും എലി; നാലു മണിക്കൂര്‍ പറന്ന വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി| Last Modified വെള്ളി, 31 ജൂലൈ 2015 (15:49 IST)














നാലു മണിക്കൂര്‍ പറന്നു കഴിഞ്ഞ എയര്‍ ഇന്ത്യ വിമനത്തിനുള്ളില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലത്തിറക്കി. ഇന്നലെയായിരുന്നു സംഭവം ഇറ്റലിയിലെ മിലാനിലേക്ക് പോയ എയർ ഇന്ത്യയുടെ 123 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. വിമാനത്തില്‍ 200ൽ അധികം യാത്രക്കാരുണ്ടായിരുന്നു.

വിമാനത്തില്‍ എലിയെ കണ്ടെത്തിയ സമയത്ത് വിമാനം പാക്കിസ്ഥാന്റെ ആകാശത്തിലായിരുന്നു. എലിയെ കണ്ടതിനെത്തുടര്‍ന്ന്
വിമാനം ഉടന്‍ തന്നെ
തിരിച്ചിറക്കി. ആളുകളുടെ സുരക്ഷയെ പ്രതിയാണ് വിമാനം തിരിച്ചിറക്കിയതെന്നും പരിശോധനകൾക്ക് ശേഷം വിമാനം മിലാനിലേക്കു പോകുമെന്ന് എയർ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :