ഗോദയില്‍ ഇന്ത്യന്‍ കുതിപ്പ്; കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണ്ണം

ഗോദയിലെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു.

newdelhi, wrestling, commonwealth ന്യൂഡല്‍ഹി, ഗുസ്തി, കോമണ്‍വെല്‍ത്ത്
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (10:49 IST)
കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ താരങ്ങള്‍ക്ക് എട്ട് സ്വര്‍ണ്ണ മെഡലുകള്‍. ഫ്രീസ്റ്റൈല്‍ ഇനത്തിലാണ് സ്വര്‍ണ്ണ മെഡലുകളിലേറെയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. അഞ്ച് മെഡലുകളാണ് ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യ നേടിയത്. ബജ്‌റാംഗ്, ജിതേന്ദര്‍, സന്ദീപ്, ദീപക്, അരുണ്‍ എന്നിവരാണ് ഫ്രീസ്റ്റൈലിലെ മെഡല്‍ സ്വന്തമാക്കിയത്.

ഗ്രീകോ റാമന്‍ ഇനത്തിലാണ് മറ്റു മൂന്ന് സ്വര്‍ണ്ണമെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയത്. രവീന്ദര്‍, കൃഷന്‍, സച്ചിന്‍ എന്നിവരാണ് ഈ ഇനത്തിലെ മെഡല്‍ ജേതാക്കള്‍. സ്വര്‍ണ്ണത്തിന് പുറമേ എട്ട് വെള്ളി മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. വികാസ്, രാഹുല്‍, സന്ദീപ് കെയ്റ്റ്, അരുണ്‍, റാഫിഖ്, എന്നിവരാണ് വെള്ളിമെഡല്‍ ജേതാക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :