എന്‍ഡിടിവി ഇന്ത്യയുടെ വിലക്ക് കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചു

സുപ്രീംകോടതിയില്‍ എത്തിയില്ല; എൻഡിടിവിയുടെ വിലക്ക് മരവിപ്പിച്ചു

  NDTV banned , Pathankot Attack , NDTV hindi news chanel , suprem court, BJP , government , എൻഡിടിവി , കേന്ദ്ര സർക്കാർ , പത്താന്‍കോട്ട് ഭീകരാക്രമണം , വാര്‍ത്താ ചാനല്‍ , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (19:54 IST)
എൻഡിടിവി ചാനലിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് തല്‍ക്കാലത്തേക്ക്
മരവിപ്പിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ചാനലിന്റെ അഭ്യര്‍ത്ഥന പ്രകരാമാണ് നടപടി തല്‍ക്കാലത്തേക്ക് തടഞ്ഞത്.

നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്റെ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് വാർത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. ഈ നടപടിയെ ചോദ്യം ചെയ്​ത്​ എൻഡിടിവി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഉത്തരവ് സർക്കാർ മരവിപ്പിച്ചത്.

പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ്​ ഹിന്ദി ചാനലായ എന്‍ഡി ടിവി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാൻ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചത്​. ചാനലിന്റെ പത്താന്‍കോട്ട് കവറേജ് സൂക്ഷ്മവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ ഭീകരാക്രമണ സമയത്ത് പ്രക്ഷേപണം ചെയ്തുവെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :