മുംബൈ|
jibin|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (11:44 IST)
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ)
കമ്മീഷണര്‍ ലളിത് മോഡി രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലും (ബിസിസിഐ) ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) കാര്യങ്ങൾ തീരുമാനിക്കുന്നത് ജയ്‌റ്റ്‌ലിയാണ്. മുൻ
ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസനെ ഇപ്പോഴും പിന്തുണയ്ക്കുകയാണ് അദ്ദേഹമെന്നും മോഡി ഇന്നലെ വൈകിട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ബിസിസിഐയെ നിയന്ത്രിക്കുന്നത് ജയ്‌റ്റ്‌ലിയാണ്. ഈ രീതി പതിറ്റാണ്ടുകളായി തുടരുകയുമാണ്. വിവാദനായകനായ എൻ ശ്രീനിവാസനെ ഇപ്പോഴും
ജയ്‌റ്റ്‌ലി അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നുണ്ടെന്നും ലളിത് മോഡി പറഞ്ഞു. ബിസിസിഐയുടെ നിര്‍ണായകമായ കാര്യങ്ങളില്‍ അദ്ദേഹം അകമഴിഞ്ഞ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎൽ സീസൺ രണ്ടിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്ക് ബിസിസിഐ ഉന്നതരായ എൻസിപി നേതാവ് ശരത് പവാർ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, മുൻ ബിസിസിഐ അധ്യക്ഷൻ എൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ജയ്റ്റ്ലിയും ഉത്തരവാദിയാണെന്നും മോഡി ആരോപിച്ചു.