ഉത്തര്‍പ്രദേശ്|
Sajith|
Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (11:54 IST)
പൊതുസ്‌ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക.. ആ വീഡിയോ യൂട്യൂബില്‍ വരും. പൊതു സ്‌ഥലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവരെക്കൊണ്ട് പൊറുതി മുട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് ഇത്തരം ഒരു തീരുമാനം എടുത്തത്.
പൊതു സ്‌ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ഉടന്‍ തന്നെ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണ് തീരുമാനം. ഇതിനായി പൊതു സ്‌ഥലങ്ങളിലും ബസ് സ്‌റ്റോപ്പുകളിലും ക്യാമറകള്‍ സ്‌ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നടപടി. തുറസായ സ്‌ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതിനും പൊതു സ്‌ഥലങ്ങള്‍ വൃത്തികേടാക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.