അനുബന്ധ വാര്‍ത്തകള്‍
- ആൻജിയോഗ്രാമിനിടെ സ്റ്റെന്റ് ഒടിഞ്ഞ് ഹൃദയവാൽവിൽ കയറി, വീട്ടമ്മ മരിച്ചു
- 24 മണിക്കൂറിനിടെ 434 മരണം, 19,148 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു
- കീകൾ നിരീക്ഷിച്ച് പാസ്വേർഡുകൾ ചോർത്തും, ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൽ ചെയ്യുമ്പോൾ സൂക്ഷിയ്ക്കണം എന്ന് മുന്നറിയിപ്പ്
- ഷംനയെ വിവാഹം കഴിയ്ക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു, ഒരു സ്ത്രീയുമായി മുഴുവൻ സമയവും ഫോണിൽ സംസാരിയ്ക്കുമായിരുന്നു: വെളിപ്പെടുത്തലുമായി റഫീഖിന്റെ ഭാര്യ
- ചൈനീസ് സാമൂഹ്യ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി
നല്ല കുട്ടിയായി വന്നാൽ ജോസിനെ തിരിച്ചെടുക്കാം, ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് എങ്ങോട്ടുപോകും എന്ന് പറയാനാകില്ല: പിജെ ജോസഫ്
ഇടുക്കി: കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും ജോസ് ഗ്രൂപ്പില്‍ നിന്ന് ഇനിയും നിരവധിപേർ രാജിവയ്കുമെന്ന് പി ജെ ജോസഫ്. നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി എങ്ങോട്ടാണ് പോവുക എന്നത് പറയാനാകില്ല എന്നും തെറ്റ് തിരുത്തി നല്ല കുട്ടിയായി വന്നാൽ ജോസ് കെ മാണിയെ തിരിച്ചെടുക്കാം എന്നും പിജെ ജോസഫ് പറഞ്ഞു.
'യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലാത്തതിനാലാണ് ജോസ് കെ. മാണിയെ പുറത്താക്കിയത് നല്ല കുട്ടിയായി വന്നാല്‍ ജോസിനെ തിരിച്ചെടുക്കാം. കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് ജോസ് തുറന്നുപറയണം. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി എങ്ങോട്ടാണ് പോവുകയെന്ന് പറയാനാവില്ല' എന്നായിരുന്നു പിജെ ജോസഫിന്റെ വാക്കുകൾ.