India vs England World Cup Warm-up match: ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍, മത്സരം തത്സമയം കാണണോ?

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ലോകകപ്പിനുള്ള പ്ലേയിങ് ഇലവനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുക

രേണുക വേണു| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (08:57 IST)

India vs England World Cup Warm-up Match: ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ശക്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഗുവാഹത്തിയിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. ഒക്ടോബര്‍ മൂന്ന് ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ലോകകപ്പിനുള്ള പ്ലേയിങ് ഇലവനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുക. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരും. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടാകാനാണ് സാധ്യത.

ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :