ഇന്ത്യാ- പാക് പോരാട്ടത്തിനേക്കാള്‍ വലിയ മത്സരമില്ല, സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് വഖാര്‍ യൂനിസ്

അഭിറാം മനോഹർ| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (19:22 IST)
ഇന്ത്യാ- പാകിസ്ഥാന്‍ മത്സരം എല്ലാ മത്സരങ്ങള്‍ക്കും മുകളിലാണെന്ന് പാക് ഇതിഹാസ ബൗളര്‍ വഖാര്‍ യൂനിസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എല്ലാ മത്സരങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നതാണ്. അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സ്‌റ്റേഡിയങ്ങളിലൊന്നില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകും. വഖാര്‍ യൂനിസ് പറയുന്നു.

സ്‌റ്റേഡിയത്തിലെ കാണികള്‍ ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കും. ടീമിന്റെ പ്രകടനത്തെ കണക്കിലെടുത്താല്‍ ഇന്ത്യയാണ് മികച്ചവര്‍. എന്നാല്‍ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ് എന്നതും മത്സരം പാകിസ്ഥാനെതിരെയാണ് എന്നതും സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം നല്‍കും. അതേസമയം പേസര്‍ നസീം ഷായുടെ അഭാവം പാകിസ്ഥാന് വലിയ തിരിച്ചടിയാണെന്നും നസീമും ഷഹീനും തമ്മിലുള്ള ബൗളിംഗ് കൂട്ടുക്കെട്ട് മികച്ചതായിരുന്നുവെന്നും വഖാര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :