aparna shaji|
Last Modified ശനി, 30 ജൂലൈ 2016 (08:38 IST)
ജോലിയിൽ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്ന കാരണത്താൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റും ഫ്ളിപ്പ് കാര്‍ട്ടും. മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്ന ജീവനക്കാരിൽ ഭൂരിഭാഗവും നോക്കിയയിലെ ജീവനക്കാരാണ്. കമ്പനി ഏറ്റെടുത്ത ജീവനക്കാരാണിവർ. പിരിച്ചു വിടലുമായി ബന്ധപ്പെട്ട് ഫ്ളിപ്പ് കാര്‍ട്ട് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് മുമ്പില്‍ ഉപാധികള്‍ വെച്ചതായാണ് റിപോർട്ടുകൾ.
കമ്പനിയുടെ പിരിച്ചുവിടൽ തീരുമാനം ഏകദെശം ആയിരം ജിവനക്കാരെ ബാധിക്കുമെന്നാണ് കണക്ക്. മേഖലയിൽ കടുത്ത മത്സരം നടക്കുകയും ചെലവ് ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. സ്വയം പിരിഞ്ഞുപോകുക അല്ലെങ്കില്‍ ശമ്പളം വെട്ടിച്ചുരുക്കുന്നതിന് വിധേയമാകുക എന്നാണ് മാനേജ്മെന്റ് തൊഴിലാളികൾക്ക് മുന്നിൽ വെച്ച ഉപാധി.